കണ്ണൂരിൽ എൻ.സി.പിയിൽ കൂട്ടരാജി; മുൻ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 15 നേതാക്കൾ കോൺഗ്രസിൽ
സുധാകരൻ എം പിയുടെ നേതൃത്വത്തിലാണ് എൻ സി പി നേതാക്കളെ സ്വീകരിച്ചത്
കണ്ണൂർ: കണ്ണൂരിൽ എൻ.സി.പിയിൽ കൂട്ടരാജി. 15 എൻ സി പി നേതാക്കൾ കോൺഗ്രസിലേക്ക്. എൻ സി പി മുൻ സംസ്ഥാന സെക്രട്ടറി കെ സുരേശൻ ഉൾപ്പെടെ 15 എൻ സി പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. കെ സുധാകരൻ എം പിയുടെ നേതൃത്വത്തിലാണ് എൻ സി പി നേതാക്കളെ സ്വീകരിച്ചത്. പാർട്ടിയിൽ എത്തിയ നേതാക്കൾക്ക് അദ്ദേഹം സ്വീകരണം നൽകി.
എൽ.ഡി.എഫിലെ പ്രമുഖ കക്ഷികളിൽ നിന്ന് ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളിൽ പ്രതിഷേധിച്ച് കൂടുതൽ പേർ യു.ഡി.എഫുമായി സഹകരിക്കാൻ തയ്യാറെടുക്കുക യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി ജില്ലാ നേതൃത്വത്തിൽ നിർണ്ണായക പദവികൾ വഹിച്ചിരുന്നവർ ഒന്നിച്ച് പാർട്ടി വിട്ടത് ജില്ലയിലെ എൽ.ഡി.എഫ് ക്യാമ്പുകളിൽ വലിയ ചർച്ചയായിട്ടുണ്ട്.

