തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധം; നാഷണൽ ജനതാദൾ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച നരേന്ദ്രമോദി സർക്കാറിന്റെ നിലപാടിനെതിരെ നാഷണൽ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.പി. അഷ്റഫ് അദ്ധ്യക്ഷനായി.
നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സെനിൻ റാഷി, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡൻ്റ് എ.പി. യൂസഫ് അലി മടവൂർ, ജില്ലാ സെക്രട്ടറിമാരായ ടി.എ. സലാം, രാജേഷ് കുണ്ടായിത്തോട് നാഷണൽ യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് നബീൽ അഹമ്മദ്, ബാലഗോപാലക്കുറുപ്പ്, നൗഷാദ് തലക്കളത്തൂർ, സി. കുഞ്ഞുമോൻ, രഘുത്തമ്മൻ, അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. സുരേഷ് കുമാർ സ്വാഗതവും ടി.കെ. കുഞ്ഞിക്കണാരൻ നന്ദിയും പറഞ്ഞു. ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം തീർത്ത നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

