headerlogo
politics

പോറ്റിയും അടൂര്‍ പ്രകാശും ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി

യുഡിഎഫി ന് കുരുക്കായി ചിത്രങ്ങൾ

 പോറ്റിയും അടൂര്‍ പ്രകാശും ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി
avatar image

NDR News

23 Jan 2026 12:03 PM

കൊച്ചി: 'ശബരിമല സ്വർണ ക്കൊള്ളയിൽ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങൾ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സമ്മാനം കൈമാറുന്നതും ചിത്രത്തിലുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള ചിത്രങ്ങളില്‍ പോറ്റിയുടെ സുഹൃത്തായ രമേഷ് റാവുവും ഒപ്പമുണ്ട്. സ്വന്തം മണ്ഡലത്തിലെയാള്‍ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടില്‍ അടൂര്‍ പ്രകാശ് എത്തിയിരുന്നുവെന്ന് അയല്‍വാസിയായ വിക്രമന്‍ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

    പോറ്റിയുടെ ബന്ധുവിന്‍റെ വിവാഹച്ചടങ്ങിലും അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നു. സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി ഡല്‍ഹിയിലെത്തിയപ്പോഴും അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഒരു തവണ അടൂര്‍ പ്രകാശും മറ്റൊരിക്കല്‍ ആന്‍റോ ആന്‍റണിയുമായിരുന്നു പോറ്റിക്കൊപ്പമുണ്ടായത്. തന്‍റെ മണ്ഡലത്തിലെ വോട്ടറായതിനാല്‍ സോണിയ ഗാന്ധിയെ കാണാന്‍ പോയപ്പോള്‍ തന്നെയും ഒപ്പം കൂട്ടിയെന്നായിരുന്നു അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് അന്ന് വിശദീകരിച്ചത്. സാമൂഹ്യ സേവന പ്രവര്‍ത്തങ്ങളിലൂടെയാണ് പോറ്റിയെ പരിചയമെന്നും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അവകാശപ്പെട്ടിരുന്നു.

 

NDR News
23 Jan 2026 12:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents