സംസ്ഥാനത്തെ ഐടിഐകളില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം
കണ്ണൂര്‍ ഐടിഐയില്‍ എസ്എഫ്‌ഐ മുഴുവന്‍ സീറ്റിലും വിജയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. സംസ്ഥാനത്തെ ആകെ 103 ഐടിഐകളില്‍ 88ലും എസ്എഫ്‌ഐ വിജയിച്ചു. എറണാകുളം ജില്ലയിലെ മരട് ഐടിഐ കെഎസ്‌യുവില്‍ നിന്നും കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഐടിഐ യുഡിഎസ്എഫില്‍ നിന്നും തിരിച്ചുപിടിച്ചു. വയനാട് ജില്ലയിലെ ചുള്ളിയോട് വനിതാ ഐടിഐ, കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ ഐടിഐ, മലപ്പുറം ജില്ലയിലെ നിലമ്പുര്‍ ഐടിഐ കെഎസ്‌യുവില്‍ നിന്നും പുഴക്കാട്ടിരി ഐടിഐ യുഡിഎസ്എഫില്‍ നിന്നും തിരിച്ചുപിടിച്ചു. കാസര്‍ഗോഡ് ജില്ലയിലെ സീതഗോളി ഐടിഐയില്‍ ചെയര്‍മാന്‍, ജനറല്‍ ക്യാപ്റ്റന്‍ സീറ്റ് വിജയിച്ചു.
കണ്ണൂര്‍ ഐടിഐയില്‍ എസ്എഫ്‌ഐ മുഴുവന്‍ സീറ്റിലും 500ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടര്‍ച്ചയായി 2 തവണ കെഎസ്‌യു വിജയിച്ച കട്ടപ്പന ഐടിഐയില്‍ എസ്എഫ്‌ഐ മൂന്ന് സീറ്റുകളില്‍ വിജയിച്ചു. ഐടിഐ കോളേജുകളില്‍ അക്രമണങ്ങള്‍ക്കും ലഹരിമാഫിയ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്ന കെഎസ്‌യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു.

