എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് പേരാമ്പ്രയിൽ തുടക്കമായി
ജാഥ ചാത്തോത്ത് താഴെ വെച്ച് ജാഥ സമാപിച്ചു
പേരാമ്പ്ര: എൽഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് മുതുകാട്ടിൽ തുടക്കമായി. സിപിഐ നേതാവ് വി.എസ്. സുനിൽ കുമാർ ജാഥ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്‌ണൻ നേതൃത്വം നൽകുന്ന ജാഥയ്ക്ക് പ്രവർത്തകരും നാട്ടുകാരും ആവേശപൂർവം സ്വീകരണം നൽകി.
ചക്കിട്ടപാറ, പന്തിരിക്കര, കടിയങ്ങാട് പാലം, പാലേരി, പൈതോത്ത്, കോടേരിച്ചാൽ, എരവട്ടൂർ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ജാഥ ചാത്തോത്ത് താഴെ വെച്ച് ജാഥ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കൾ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു.

