കോഴിക്കോട് നടക്കുന്ന ഡി കെ ടി എഫ് ജില്ലാ കൺവെൻഷൻ വിജയിപ്പിക്കും
കൂട്ടാലിട ഉമ്മൻ ചാണ്ടി ഭവനിൽ ഡി കെ ടി എഫ് ബാലുശ്ശേരി നിയോജക മണ്ഡലം യോഗം
കൂട്ടാലിട: ഫിബ്രവരി 3 ന് കോഴിക്കോട് ഡിസിസി യിൽ ചേരുന്ന കൺവെൻഷൻ വിജയിപിക്കുവാൻ കൂട്ടാലിട ഉമ്മൻ ചാണ്ടി ഭവനിൽ ചേർന്ന ഡി കെ ടി എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് മനോജ് കുമാർ പാലങ്ങാട് ഉദ്ഘാടനം ചെയ്തു. ശശിധരൻ മങ്ങര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഡി കെ ടി എഫ് സാരഥകളായി മൽസരിച്ച് ജയിച്ച ബിന്ദു പാലോട്ടിനും സിനി പെരവച്ചേരി യേയും ചടങ്ങിൽ അനുമോദിച്ചു. വയലടയിൽ നിന്നും മൽസരിച്ച നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി.പി. രാജനേയും പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീധരൻ മെനാച്ചേരി മുഖ്യപ്രഭാഷണം നടത്തി. എം.സി. അനീഷ് ജയാ മോഹൻരാജ് ' ശങ്കരൻ നായർ 'സി എച്ച്. ബാലൻ' മറിയാമ്മ കുര്യച്ചൻ' പി.പി. രാജൻ ടി പി ചന്ദ്രൻ ശബരി ശൻ' കബീർ നെരോത്ത്, അശോകൻ ഒതയോത്ത് ഷൈജു.പി. സി. കുഞ്ഞിരാമൻ വി. കെ. നാരായണൻ. മോഹനൻ ശശിന്ദ്രൻ, ചന്ദ്രൻ എൻ ഖാലിദ് ഏ.സി. ' രാജൻ സി കെ. മുതലായവർ സംസാരിച്ചു. ബാബു ചേത്തക്കോട്ട് സ്വഗതവും രാജൻ നായർ നന്ദിയും പറഞ്ഞു.

