headerlogo
politics

രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിച്ചു

ആർ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു

 രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിച്ചു
avatar image

NDR News

30 Jan 2026 08:07 PM

കോഴിക്കോട്: മഹാത്മാ ഗാന്ധി പാഠപുസ്തകത്തിൽ മാത്രം ജീവിക്കുന്ന ഒരാളല്ലന്നും, ഗാന്ധിജി ഒരു ദർശനം തന്നെയാണെന്നും ആധുനിക ഇന്ത്യയിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്ന് ആർ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ പ്രസ്താവിച്ചു. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയെ വെടിവെച്ചു കൊന്നത് ഇന്ത്യയിലെ ഫാസിസ്റ്റുകളാണങ്കിൽ അവരുടെ ഭരണം ഇന്ത്യാ രാജ്യത്ത് വന്നതിന് ശേഷം ഗാന്ധിജിയെ സർവ്വ മേഖലകളിലും തിരസ്ക്കരിക്കുന്ന നടപടികൾ ഗവൺമെന്റിൻ്റെ ഭാഗത്തു നിന്നും വരികയാണന്നും അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     ചടങ്ങിൽ രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി അദ്ധ്യക്ഷയായി. സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ, ജനറൽ സെക്രട്ടറി സുജ ബാലുശ്ശേരി, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മോനിഷ, സംസ്ഥാന സമിതി അംഗങ്ങളായ എം.കെ. സതി, വനജ രാജേന്ദ്രൻ, എം.പി. അജിത, ജീജ ഭാസ്, ജില്ലാ ഭാരവാഹികളായ നിഷ പി.പി., ഷൈമ കോറോത്ത്, അഡ്വ. നസീമ ഷാനവാസ്, ഷറീന സുബൈർ, ഇ.പി. ദാമോദരൻ, പ്രേംഭാസിൻ, സുമ തൈക്കണ്ടി, ബേബി ബാലമ്പ്രത്ത്, ബിന്ദു വി., പ്രിയ എ., ഗണേശൻ കാക്കൂർ, ഉമേഷ് അരങ്ങിൽ, ലക്ഷ്മി എം.കെ., പുഷ്പ ടി., ലിജി പുൽക്കുന്നുമ്മൽ, സജിന എൽ.ഡി., പ്രസന എം.കെ., അജിത, രേഷ്മ, ശ്രീജ പാലപ്പറമ്പ്, ജീജ, റാഹിദ ബേപ്പൂർ എന്നിവർ നേതൃത്വം നൽകി. സമാപന പരിപാടി നാരങ്ങാ നീര് നൽകി കൊണ്ട് മുൻ ഡെപ്യൂട്ടി മേയർ പി. കിഷൻ ചന്ദ് നിർവ്വഹിച്ചു.

NDR News
30 Jan 2026 08:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents