ടി.കെ. ദിവാകരൻ, ബേബിജോൺ അനുസ്മരണം നടത്തി
ആർ.എസ്.പി. ജില്ലാ സെക്രട്ടറി ഇ.കെ.എം. റഫീഖ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ആർ.എസ്.പി. നേതാക്കളായ ടി.കെ. ദിവാകരൻ, ബേബിജോൺ എന്നിവരുടെ അനുസ്മരണം കോഴിക്കോട് ജില്ലാ കമ്മിറ്റി സമുചിതമായി ആചരിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി ആർ.എസ്.പി. ജില്ലാ സെക്രട്ടറി ഇ.കെ.എം. റഫീഖ് ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ്. സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി അംഗം സായി പ്രകാശ് അദ്ധ്യക്ഷനായി.
യു.ടി.യു.സി. ജില്ലാ സെക്രട്ടറി ടി.കെ. അബ്ദുള കോയ, ബാബു പാലാഴി സി.കെ. ഗിരീശൻ, അബ്ദുൾ ജലീൽ പി.പി., സിദ്ധാർത്ഥ് പയ്യോളി, ഐക്യ മഹിളാ സംഘം ജില്ല സെക്രട്ടറി സജിന, പ്രസിഡൻ്റ് രമ പനന്തോടി തുടങ്ങിയവർ സംസാരിച്ചു. വിൽസൺ ജോൺ സ്വാഗതവും, ഷാജി പുതുപ്പാടി നന്ദിയും പറഞ്ഞു.

