മാനവികത മുസ്‌ലിം ലീഗിന്റെ മുഖമുദ്ര; ടി.ടി. ഇസ്മായിൽ
കെ.എസ്. മൗലവി അനുസ്മരണവും പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു
അരിക്കുളം: വർഗ്ഗീയതയും തീവ്രവാദവും ചെറുക്കണമെന്നും മതങ്ങൾ തമ്മിലുള്ള ഐക്യവും സൗഹാർദവും നിലനിർത്തണമെന്നും ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ സാഹിബ് അഭിപ്രായപ്പെട്ടു. അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.എസ്. മൗലവി അനുസ്മരണവും പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിൽ നിന്നും രാജിവച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലേക്ക് കടന്നുവന്ന പാലക്കണ്ടി മൊയ്തീൻ കോയ ഹാജിയെ ഹരിത പതാക നൽകി സ്വീകരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമ്മദ് മൗലവി അദ്ധ്യക്ഷനായി. സുഹൈൽ അരിക്കുളം കെ.എസ്. മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. വി.വി.എം. ബഷീർ, സീനത്ത് വടക്കയിൽ, സ്റ്റിജ അനീഷ് എന്നിവരെ അനുമോദിച്ചു. എൻ.കെ. അഷറഫ്, സി. നാസർ, കെ.എം. മുഹമ്മദ് അരിക്കുളം, മുഹമ്മദ് സക്കരിയ, കെ.എം. അബ്ദുസ്സലാം, സുഹറ ഇ.കെ., മർവ്വ അരിക്കുളം, റാഷിദ് കേളോത്ത്, കാസിം മാവട്ട് എന്നിവർ സംസാരിച്ചു.

