എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ ഇന്ന് രാവിലെ പ്രയാണ മാരംഭിക്കും
മുൻ എം.എൽ.എ കെ.ദാസന്റെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ
പയ്യോളി: കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ ഞായർ രാവിലെ കോട്ടക്കലിൽ നിന്നും പ്രയാണ മാരംഭിക്കും. അകാലത്തിൽ മരണപ്പെട്ട ജനങ്ങളുടെ പ്രിയങ്കരിയായ കാനത്തിൽ ജമീല എം.എൽ.എ കൊയിലാണ്ടി മണ്ഡലത്തിൽ നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് മുൻ എം.എൽ.എ കെ.ദാസന്റെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ സംഘടിപ്പിച്ചത്.
ശനി വൈകിട്ട് അഞ്ചിന് മൂരാട് പാലത്തിന് സമീപം നടന്ന പൊതു യോഗത്തിൽ വച്ച്സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വി.സുരേഷ് ബാബു അധ്യക്ഷനായി. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം എം.പി.ശിവാനന്ദൻ, സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.പി.ഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദീപ ഡി.ഓൾഗ, എൽ.ജി.ലിജീഷ്,ജാഥാ ലീഡർ കെ.ദാസൻ, മാനേജർ കെ.കെ.മുഹമ്മദ്,
പൈലറ്റ് എസ്.സുനിൽ മോഹൻ, ഡപ്യൂട്ടി ലീഡർ രാമചന്ദ്രൻ കുയ്യണ്ടി, കെ.ശശിധരൻ, കെ.കെ.ശ്രീശു, എ.വി.ബാലകൃഷ്ണൻ, പി.എം.കെ.അബ്ദുള്ള എന്നിവർ സംസാരിച്ചു. സി.പി.ഐ.എം ഇരിങ്ങൽ ലോക്കൽ സെക്രട്ടറി പി.ഷാജി സ്വാഗതം പറഞ്ഞു. ജാഥാ റൂട്ട്: രാവിലെ 9.30 കോട്ടക്കൽ, 10.15 അയനിക്കാട് പോസ്റ്റ്ഓഫീസ്, 11 പയ്യോളി, 11.45 കിഴൂർ, 2.30 പള്ളിക്കര, 3.15 പുറക്കാട്, 4.00 തിക്കോടി, 4.45 നന്തി, 5.30 മൂടാടി, 6.15 ആനക്കുളം (സമാപനം).

