headerlogo
politics

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ: സ്ഥിരീകരിച്ച് സണ്ണി ജോസഫ്

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സണ്ണി ജോസഫ്

 ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ: സ്ഥിരീകരിച്ച് സണ്ണി ജോസഫ്
avatar image

NDR news

02 Feb 2026 01:39 PM

കോഴിക്കോട്: ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വര്‍ ജയിച്ച് എംഎല്‍എയാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുക യാണെന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് അനൗദ്യോഗികമായി നടന്നത്. ബജറ്റിനെ കുറിച്ചും ടി പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തള്ളിയ വിഷയത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. പരോള്‍ വിഷയത്തിലെ അടിയന്തര പ്രമേയം തള്ളിയത് സര്‍ക്കാര്‍ ഭയക്കുന്നത് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കെ കെ രമയുടെയും യുഡിഎഫിന്റെയും വാക്കുകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ കേരളത്തെ സമ്പൂര്‍ണമായി അവഗണിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മനസ്സാക്ഷി കുത്തുകാരണമാണ് സുരേഷ് ഗോപി പ്രതികരിക്കാത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.   

   സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മണ്ഡലത്തില്‍ പി വി അന്‍വര്‍ സജീവമായിരുന്നു. ഇന്ന് ബേപ്പൂര്‍ ചാലിയം ഹാര്‍ബര്‍ സന്ദര്‍ശിക്കവേ ബേപ്പൂര്‍ എംഎല്‍എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന് എതിരെ പി വി അന്‍വര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസെന്നും അത് തന്നെയാണ് മരു മോനിസമെന്നും അന്‍വര്‍ പറഞ്ഞു. വ്യക്തിപരമായി അദ്ദേഹത്തോട് ഒരു വിദ്വേഷവുമില്ല. പക്ഷെ അദ്ദേഹത്തിന്റെ നടപടികള്‍ ശരിയല്ല എന്നതാണ് തന്റെ നിലപാട്, അതില്‍ ഉറച്ചുനില്‍ക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ചാലിയം ഹാർബറിൽ സന്ദർശനം അതേ സമയം മണ്ഡലത്തില്‍ വികസന ജാഥ നടത്തി കളം നിറയുകയാണ് പി എ മുഹമ്മദ് റിയാസ്. എതിര്‍ സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ വരുമ്പോള്‍ ബേപ്പൂരില്‍ മത്സരം കടുക്കും. നേതാക്കള്‍ കളത്തിലിറങ്ങിയതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബേപ്പൂരില്‍ പ്രചാരണാവേശം ശക്തമായിരിക്കയാണ്.

 

NDR news
02 Feb 2026 01:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents