സി.പി.എമ്മിൽ നിന്ന് രാജിവെച്ച് മുസ്‌ലിം ലീഗിൽ ചേർന്നയാൾക്ക് അരിക്കുളത്ത് സ്വീകരണം
ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ സാഹിബ് ഹരിത പതാക നൽകി
അരിക്കുളം: ദീർഘകാലത്തെ സി.പി.എം. ബന്ധം ഉപേക്ഷിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് പാലക്കണ്ടി കോയ ഹാജിയെ സ്വീകരിച്ചു. ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ സാഹിബ് ഹരിത പതാക നൽകി. പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡൻ്റ് അഹമ്മദ് മൗലവി അദ്ധ്യക്ഷനായി.
വി.വി.എം. ബഷീർ, എൻ.കെ. അഷ്റഫ്, കെ.എം. മുഹമ്മദ് അരിക്കുളം, സി. നാസർ, കെ.എം. മുഹമ്മദ് സക്കറിയ, കെ.എം. അബ്ദുസ്സലാം, ഇബ്രാഹിം കെ.സി., റാഷിദ് കെ., മർവ അരിക്കുളം, സുഹറ ഇ.കെ. എന്നിവർ സംസാരിച്ചു.

