കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണ; മേപ്പയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം
ജില്ലാ ജനറൽ സെക്രട്ടറി ഇ. അശോകൻ സംഗമം ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച കടുത്ത അവഗണനക്കെതിരെ മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനവും,സംഗമവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. പ്രതിഷേധ സംഗമം ജില്ലാ ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ നിർവ്വാഹക സമിതി അംഗം കെ.പി. വേണുഗോപാൽ, സി. രാമദാസ്, ജിഷ കിഴക്കെ മാടായി, ഇടത്തിൽ ശിവൻ, അർഷാദ് ആയനോത്ത്, ശശി ഊട്ടേരി, ഇ.കെ. മുഹമ്മത് ബഷീർ, യു.എൻ. മോഹനൻ, ശശി പാറോളി, ലതേഷ് പുതിയേടുത്ത്, സി.എം. ബാബു എന്നിവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് പ്രസന്നകുമാരി ചൂരപ്പറ്റ, വിമല കൂനിയത്ത്, റിൻ്ജുരാജ് എടവന, ഉണ്ണികഷ്ണൻ എടയിലാട്ട്, ബിജു കുനിയിൽ, അനുരാഗ് പി.ആർ., ശ്രീനിലയം വിജയൻ, പുതുക്കുളങ്ങര സുധാകരൻ, ദീപക് കൈപ്പാട്ട്, രാജേഷ് കൂനിയത്ത്, വിജീഷ് ചോതയോത്ത്, ആർ.കെ. ഗോപാലൻ എന്നിവർ നേതൃത്വം നൽകി.

