headerlogo
politics

തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നടപടിക്കെതിരെ നടുവണ്ണൂരിലും കോക്കല്ലൂരിലും കെ എസ് കെ ടി യു പോസ്റ്റ് ഓഫീസ് മാർച്ച്

നടുവണ്ണൂരിൽ സി ബാലനും കോക്കല്ലൂരിൽ എൻ ആലിയും ഉദ്ഘാടനം ചെയ്തു

 തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര  നടപടിക്കെതിരെ നടുവണ്ണൂരിലും കോക്കല്ലൂരിലും കെ എസ് കെ ടി യു  പോസ്റ്റ് ഓഫീസ് മാർച്ച്
avatar image

NDR News

04 Feb 2026 01:53 PM

നടുവണ്ണൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെ തിരെ കെ എസ് കെ ടി യു നേതൃത്വത്തിൽ നടുവണ്ണൂർ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി മെമ്പർ സി. ബാലൻ ഉദ്ഘാടനം ചെയ്തു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.സുധാകരൻ കെ.സി. കമലപി.വി. ശാന്ത എന്നിവർ സംസാരിച്ചു. ഇ.സുരേഷ് ബാബു പി.രാജൻ വി.രാഘവൻ എന്നിവർ നേതൃത്വം നൽകി.

     കോക്കല്ലൂർ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും കെ എസ് കെ ടി യു ബാലുശ്ശേരി ഏരിയ സെക്രട്ടറി എൻ . ആലി ഉദ്ഘാടനം ചെയ്തു. രവി തിരുവോട് അദ്ധ്യക്ഷത വഹിച്ചു. പി.ചന്ദ്രൻ , ദേവയാനി പ്രഭീഷ് എന്നിവർ സംസാരിച്ചു.

NDR News
04 Feb 2026 01:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents