headerlogo
politics

സഭ ഇന്നും പ്രക്ഷുബ്ദം വി ഡി സതീശനും ശിവൻകുട്ടിയും രാജേഷും നേർക്കു നേർ

സഭയിലെ സംഘർഷങ്ങൾ 'കോപ്രായമാണെന്ന' മുഖ്യമന്ത്രി

 സഭ ഇന്നും പ്രക്ഷുബ്ദം വി ഡി സതീശനും ശിവൻകുട്ടിയും രാജേഷും നേർക്കു നേർ
avatar image

NDR News

04 Feb 2026 10:54 AM

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ ചർച്ചകളാൽ ഇന്നും നിയമസഭയെ പ്രക്ഷുബ്ധം. സ്വർണ്ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയപ്പോൾ, മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഭരണപക്ഷത്തിന് വേണ്ടി തിരിച്ചടിച്ചു. സഭയിലെ സംഘർഷങ്ങൾ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സതീശൻ തുടങ്ങിയത്. 

    കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മർദ്ദിച്ചെന്ന ആരോപണം സതീശൻ നിഷേധിച്ചു. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഡയസിൽ കയറി ഹൈജംപ് നടത്തുന്ന പ്രതിപക്ഷത്തിന് ആ കായിക ഇനത്തിൽ നല്ല ഭാവി ഉണ്ടെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പരിഹാസം.

 

 

 

 

NDR News
04 Feb 2026 10:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents