കുത്താളിയിൽ ജി.എ. സി. കുറുപ്പ് 10 ആം വാർഷിക അനുസ്മരണം
ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അനുസ്മരണ പ്രഭാഷണം നടത്തി.
പേരാമ്പ്ര : സോഷൃലിസ്റ്റ് നേതാവായിരുന്ന ജി.എ. സി. കുറുപ്പിന്റെ പത്താം ചരമ വാർഷിക അനുസ്മരണ ദിനം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രവീന്ദ്രർ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹൃ അനുസ്മരണ പ്രഭാഷണം നടത്തി.
ടി.കെ.ബാലഗോപാലൻ, ബിജു സി എരവട്ടൂർ, ഗീരിഷ് കുമാർ എം,പി മോനിഷ, ബാബുരാജ് കാളം കുളത്ത്, സി സുജിത്ത്, ടി.കെ.നാരായണൻ, എ എം.മോഹനൻ , സി എൻ നാരായണൻ, പ്രേംദാസ് എന്നിവർ പ്രസംഗിച്ചു. കാലത്ത് ശവകുടീരത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റ് ഉമ്മർ തണ്ടോറയുടെ നേതൃത്വത്തിൽ രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

