headerlogo
politics

പാതിവില തട്ടിപ്പ്; ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസെടുത്തു

ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി രണ്ട് വര്‍ഷമായിട്ടും വാഹനമോ പണമോ നല്‍കിയില്ല

 പാതിവില തട്ടിപ്പ്; ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസെടുത്തു
avatar image

NDR News

06 Feb 2026 12:27 PM

കൊച്ചി: പാതിവില തട്ടിപ്പില്‍ ബിജെപി നേതാവ് എ എന്‍ രാധാ കൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പണം വാങ്ങിയിട്ട് സ്‌കൂട്ടര്‍ നല്‍കിയില്ലെന്ന പരാതിയിലാണ് കേസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. എ എന്‍ രാധാകൃഷ്ണനെ കൂടാതെ ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 

    പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി രണ്ട് വര്‍ഷമായിട്ടും വാഹനമോ പണമോ നല്‍കിയില്ലെന്നാണ് പരാതി. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നിരവധി പരാതികളുയര്‍ന്നിരുന്നു.

 

NDR News
06 Feb 2026 12:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents