headerlogo
politics

നടുവണ്ണൂരിൽ ദീർഘകാലം സിപിഎം പ്രവർത്തകനായിരുന്ന വി.എം. ബാലകൃഷ്ണൻ്റെ ചരമ വാർഷികം ആചരിച്ചു

ജില്ലാ കമ്മറ്റി അംഗം.എ.എം റഷീദ് ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂരിൽ ദീർഘകാലം സിപിഎം പ്രവർത്തകനായിരുന്ന വി.എം. ബാലകൃഷ്ണൻ്റെ ചരമ വാർഷികം  ആചരിച്ചു
avatar image

NDR News

08 Feb 2026 07:43 PM

നടുവണ്ണൂർ: സി.പി.ഐ (എം) നടുവണ്ണൂർ ലോക്കൽ കമ്മറ്റി അംഗം, കരുമ്പാപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു. പഞ്ചായത്ത് കമ്മിറ്റി അംഗം, മേഖല വൈസ് പ്രസിഡണ്ട് , 25 വർഷക്കാലം ദേശാഭിമാനി ഏജന്റ്, പാലിയേറ്റീവ് കെയർ മേഖല കമ്മറ്റി അംഗം, പാട ശേഖര സമിതി അംഗം എന്നീ ചുമതലകൾ വഹിച്ച് പ്രവർത്തിച്ച വി.എം. ബാലകൃഷ്ണന്റെ രണ്ടാമത് ചരമ വാർഷികം സമുചിതമായി ആചരിച്ചു.ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മന്നിയലത്ത് നടന്ന സി.പി.ഐ (എം) കുടുംബ സംഗമം പാർട്ടി ജില്ലാ കമ്മറ്റി അംഗം.എ.എം റഷീദ് ഉദ്ഘാടനം ചെയ്തു.

      എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. ജിജീഷ് മോൻ ബി.കെ., ടി.പി. ദാമോദരൻ, പി.വി. ശാന്ത എന്നിവർ സംസാരിച്ചു. എൻ. കെ. രഞ്ജിത്ത് സ്വാഗതം പറഞ്ഞു. കാലത്ത് മന്ദിയലത്ത് താഴെ പതാക ഉയർത്തി.

 

NDR News
08 Feb 2026 07:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents