ഉള്ള്യേരിയിൽ യു ഡി എഫ് വിളമ്പരജാഥ സംഘടിപ്പിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് എടാടത്ത് രാഘവൻ, ഫ്ലാഗ് ഓഫ് ചെയ്തു
ഉള്ള്യേരി : പ്രതിപക്ഷ നേതാവ് വി.ഡി സതീശൽ നയിക്കുന്ന പുതുയുഗ യാത്രക്ക് അഭിവാദ്യം അർപ്പിച്ച് ഉള്ളിയേരി മണ്ഡല യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് എടാടത്ത് രാഘവൻ, ഫ്ലാഗ് ഓഫ് ചെയ്തു.
ഉള്ളിയേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ.കെ. സുരേഷ്, മുസ്ലീലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി പി. കോയ, യു.ഡി.എഫ് ചെയർമാൻ നജീബ് കക്കഞ്ചേരി, യു.ഡി.എഫ് കൺവീനർ കൃഷ്ണൽ കൂവിൽ, സതീഷ് കന്നൂര്, സിറാജ് ചിറ്റേടത്ത്, റഹിം ഇടത്തിൽ,ഷഫീക്ക് മാമ്പൊയിൽ, ഇബ്രാഹിം പീറ്റക്കണ്ടി, അനീഷ് എം.സി, ബിജു വേട്ടുവച്ചേരി, മുഹമ്മദലി. പി എം, ലിനീഷ് കുന്നത്തറ, നവാസ്. ടി, അബൂബക്കർ ഹാജി ബീവി മൻസിൽ, നാഗത്ത് രാജൻ, നൗഷാദ് ചിറക്കൽ, ഹേമലത. എൻ. പി, സുജാത നമ്പൂതിരി, റംല ഗഫൂർ, അനിൽ കുമാർ ചിറക്ക പറമ്പത്ത്, ഷമീൻ പുളിക്കൂൽ, എ.കെ. ഉണ്ണി എന്നിവർ നേതൃത്വം നൽകി.

