അരിക്കുളത്ത് "ജനങ്ങളെ കേൾക്കാൻ ജനങ്ങളിലേക്ക്" പരിപാടി സംഘടിപ്പിച്ചു
യുവാക്കളുടെ കൂട്ടായ്‌മയായ 'വാൻഗാർഡ് ഊട്ടേരി' യുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്
അരിക്കുളം: നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന "ജനങ്ങളെ കേൾക്കാൻ ജനങ്ങളിലേക്ക്" എന്ന നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വികസന-ക്ഷേമ പഠന പരിപാടി അരിക്കുളം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ കീഴിലുള്ള ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്തിലെ യുവാക്കളുടെ കൂട്ടായ്‌മയായ 'വാൻഗാർഡ് ഊട്ടേരി' യുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രദേശത്തെ യുവതി-യുവാക്കളുമായി നേരിട്ട് സംവദിച്ച് അവരുടെ നിർദ്ദേശങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനുഷ പി.വി ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി അതുൽ, പ്രസിഡന്റ് സന്ദീപ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ ഭാനിഷ, അരിക്കുളം പഞ്ചായത്ത് അംഗം ഷൈമ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. യുവജനങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് ഉത്സാഹകരമായ അന്തരീക്ഷം സൃഷ്ടിച്ചു.

