headerlogo
politics

നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും: സാദിഖലി ശിഹാബ് തങ്ങൾ

ലീഗ് ഓഫീസ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ

 നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും: സാദിഖലി ശിഹാബ് തങ്ങൾ
avatar image

NDR News

18 Feb 2026 10:40 PM

പേരാമ്പ്ര: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ഉൾപ്പടെ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് മുസലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ വിജയം ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വാളൂർ മേഖല മുസ്‌ലിം ലീഗ് ഓഫീസ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.എം.കെ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. 

     മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി പി അൻവർസാദത് മുഖ്യപ്രഭാഷണം നടത്തി. എം.എ റസാഖ് മാസ്റ്റർ, സി.പി.എ അസീസ്, സാജിദ് നടുവണ്ണൂർ, ആർ.കെ മുനീർ, സി.എച്ച് ഇബ്രാഹിം കുട്ടി, ടി.കെ.എ ലത്തീഫ്, ടി.പി നാസർ, എസ്.കെ അസൈനാർ, വി.പി. അബ്ദുൽ സലാം മാസ്റ്റർ, വഹീദ പാറേമ്മൽ, ടി. പി നാസർ, എം.സി അസ്സയിനാർ, നസീമ പുത്തലത്ത് എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെ പരിപാടിയിൽ ആദരിച്ചു. ഷഹീർ മുഹമ്മദ് രയരോത്ത് സ്വാഗതവും, ബഷീർ തൈക്കണ്ടി നന്ദിയും പറഞ്ഞു.

 

    Tags:
  • ud
NDR News
18 Feb 2026 10:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents