headerlogo
politics

അതിക്രമം സതീശന്റെ നിർദേശപ്രകാരം :മറുപടിയുമായി മന്ത്രി

ആരോഗ്യമന്ത്രിയല്ല സർജറിയും സർജറി രീതികളും പഠിപ്പിക്കുന്നത് എന്നും വീണാ ജോർജ്

 അതിക്രമം സതീശന്റെ നിർദേശപ്രകാരം :മറുപടിയുമായി മന്ത്രി
avatar image

NDR News

21 Feb 2026 01:48 PM

പത്തനംതിട്ട: തൻ്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് അതിക്രമം വി ഡി സതീശന്റെ നിർദ്ദേശപ്രകാരം നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴയിലെ സംഭവത്തിൽ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ടതായ കാര്യങ്ങൾ താൻ ചെയ്തുവെന്നും നീചമായ മാർഗങ്ങളിലൂടെ, അതിക്രമം നടത്തി മുന്നോട്ടുപോകാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും വീണാ ജോർജ് വിമർശിച്ചു. തെരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണ് കോൺഗ്രസ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

     ഉഷ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ താൻ ഉടനെത്തന്നെ വേണ്ട കാര്യങ്ങൾ ചെയ്തുവെന്നും വീണാ ജോർജ് പറഞ്ഞു. സംഭവം അറിഞ്ഞ് മണിക്കൂറുകൾക്കകമാണ് നടപടിയെടുത്തത്. കൃത്യമായ അന്വേഷണം നടത്താൻ തീരുമാനിച്ചു. നിയമടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയല്ല സർജറിയും സർജറി രീതികളും പഠിപ്പിക്കുന്നത് എന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

 

 

NDR News
21 Feb 2026 01:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents