ചേനോളിയിലെ ബാലൻ്റെ മരണം പ്രതിയെ അറസ്റ്റ് ചെയ്യണം: ബി.ജെ. പി.
രാഷ്ട്രീയ സ്വാധീനത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതി നാട്ടിൽ സ്വൈരവിഹാരം നടത്തുന്നു
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ ചേനോളി സ്വദേശി കിഴൽ മീത്തൽ ബാലൻ്റെ മരണവുമായി ബന്ധപെട്ട പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ. പി നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരണമടഞ്ഞ ബാലനെ ഫെബ്രുവരി 8ാം തിയ്യതി അയൽ വാസിയായ കീഴൽ മീത്തൽ വിനോദൻ വാക് തർക്കത്തെ തുടർന്ന് മർദ്ദിച്ച് അവശനാക്കുകയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് കൈതക്കലിലെ സ്വകാര്യ ക്ലീനിക്കിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി മൊടക്കല്ലൂർ [ എം എം സി] ആശുപത്രിയിലും എത്തിച്ചു. എന്നാൽ ഈ കഴിഞ്ഞ ഫെബ്രുവരി 16-ാംതിയ്യതി ബാലൻ മരണ മടയുകയും ചെയ്തു. ഭാര്യയെയും , മക്കളും അയൽവാസിയായ വിനോദൻ ക്രൂരമായി മർദ്ദിച്ചതിനാലാണ് ബാലൻ മരണപ്പെട്ടെതെന്ന് ചൂണ്ടി കാട്ടി പേരാമ്പ്ര പോലീസിൽപരാതി നൽകിയിട്ടും 2 ആഴ്ച കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടാൻ തയ്യാറാവാത്തത്ത് സ്ഥലം എം എൽ എ യുടെ ഇടപെടലിൻ്റെ ഭാഗമാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
രാഷ്ട്രീയ സ്വാധീനത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതി നാട്ടിൽ സ്വൈരവിഹാരം നടത്തുകയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മരണപെട്ട ബാലൻ്റെ വീട് സന്ദർശിച്ച ശേഷം പറഞ്ഞു. ബി.ജെ. പി നേതാക്കളായ എം മോഹനൻ മാസ്റ്റർ' ജുബിൻ ബാലകൃഷ്ണൻ ' രൂപേഷ് മാസ്റ്റർ 'മോഹനൻ ചാലിക്കര നാലൻ്റെബന്ധു മനു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

