headerlogo
politics

കോൺഗ്രസ് നേതാവും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ അഗസ്റ്റിൻ കാരക്കട അന്തരിച്ചു

മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (24/02/2026) വൈകുന്നേരം 4.50ന്

 കോൺഗ്രസ് നേതാവും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ അഗസ്റ്റിൻ കാരക്കട അന്തരിച്ചു
avatar image

NDR News

24 Feb 2026 07:28 AM

കൂരാച്ചുണ്ട്: കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മലയോര മേഖലയിലെ കരുത്തുറ്റ നേതാവും കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന അഗസ്റ്റിൻ കാരക്കട (87) നിര്യാതനായി. കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി യായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൂരാച്ചുണ്ട് പഞ്ചായത്തിനെ നയിച്ച കാലഘട്ടത്തിൽ അദ്ദേഹം, പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് വഹിച്ചിട്ടുണ്ട്. ലളിതമായ ജീവിതശൈലിയും ജനകീയമായ ഇടപെടലുകളും വഴി കൂരാച്ചുണ്ടിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട നേതാവായി അദ്ദേഹം അറിയപ്പെട്ടു. കോൺഗ്രസ് പാർട്ടിക്ക് മലയോര മേഖലയിൽ അടിത്തറ പാകുന്നതിലും കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും അദ്ദേഹം മുൻ പന്തിയിലുണ്ടായിരുന്നു.

    കൂരാച്ചുണ്ട് കൂവണ്ണിൽ (പൂവരണിയിൽ) കുടുംബാംഗമായ തന്നെയാണ് ഭാര്യ. മക്കൾ :ലാലി ആഗസ്റ്റിൻ ചക്കിട്ടപ്പാറ (റിട്ട. കെ. എസ്. ആർ. ടി. സി ) ഷാജു കാരക്കട (ജോസ് ) (കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌), പോളി കാരക്കട, (മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌), സജി ആഗസ്റ്റിൻ (സബ് ഇൻസ്‌പെക്ടർ കുറ്റിയാടി, കേരള പോലീസ് ), സിബി ആഗസ്റ്റിൻ (കാരക്കട ട്രെഡേഴ്‌സ് കൂരാച്ചുണ്ട്) മരുമക്കൾ: റാണി മണ്ഡപത്തിൽ, (ചക്കിട്ടപ്പാറ) പ്രസന്ന മലേപറമ്പിൽ (കക്കയം), മോളി മുണ്ടക്കപടവിൽ (കാറ്റുള മല) സിന്ധു ആലാനിക്കൽ (കാറ്റുളമല) ലിൻസി കട്ടക്കൽ (പൂഴിത്തോട്). ഭൗതികശരീരം പോളി കാരക്കടയുടെ വീട്ടിൽ . മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (24/02/2026) വൈകുന്നേരം 4.50ന്, പോളി കാരക്കടയുടെ വീട്ടിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

 

 

 

 

 

NDR News
24 Feb 2026 07:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents