headerlogo
politics

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എം ലക്ഷ്മി അന്തരിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്

 ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എം ലക്ഷ്മി  അന്തരിച്ചു
avatar image

NDR News

25 Feb 2026 12:57 PM

അത്തോളി: സിപിഐ എം ബാലുശേരി ഏരിയാകമ്മറ്റി മുൻ അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന അത്തോളി വേളൂർ ഷോണിമയിൽ എം ലക്ഷ്മി (74) അന്തരിച്ചു. മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റും നിലവിൽ സിപിഐ എം അത്തോളിലോക്കൽ കമ്മറ്റി അംഗവുമാണ്. സിഐടിയു ബാലുശേരി ഏരിയാ ജോയൻ്റ് സെക്രട്ടറിയുമാണ്. എൻജിഒ യൂണിയൻ മുൻ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. എൻജിഒ സമരത്തിൽ പങ്കെടുത്ത് പോലീസ് മർദ്ധനത്തിരയായി.

      സർവ്വീസ് രംഗത്ത് നിന്ന് വിരമിച്ചതോടെയാണ് പൊതു പ്രവർത്തനരംഗത്ത് സജീവമാകുന്നത്. അപ്പുക്കുട്ടിയാണ് ഭർത്താവ്. മക്കൾ: അലൗജ്, അലീഷ . മരുമക്കൾ: ലിൻസി , പ്രദീപൻ കോഴിക്കോട് പോളി ടെക്നിക്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് (ബുധൻ) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

 

 

 

NDR News
25 Feb 2026 12:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents