headerlogo
politics

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിണറായി തന്നെ നയിക്കും

പിണറായി വിജയൻ മത്സരിക്കുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെന്ന് ജനറൽ സെക്രട്ടറി

 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ  പിണറായി തന്നെ നയിക്കും
avatar image

NDR News

28 Feb 2026 05:34 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിണറായി വിജയന്‍ തന്നെ നയിക്കും. സിപിഐഎം പൊളിറ്റ്ബ്യൂറോയ്ക്ക് ശേഷം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് ഇക്കാര്യം അറിയിച്ചത്. പിണറായി മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ അറിയാമെന്ന് എം എ ബോബി പറഞ്ഞു.

      യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉറപ്പുവരുത്തുമെന്നും എം എ ബേബി പറഞ്ഞു. ജില്ലാ തലങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ പരിഗണിച്ചാകും സ്ഥാനാര്‍ത്ഥി നിര്‍ണയം. വിജയ സാധ്യതയായിരിക്കും പ്രധാന മാനദണ്ഡം. യുവാക്കളും പ്രായമായവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകും. സ്ഥിരമായി ഒരേ ആളുകള്‍ മത്സരിക്കുന്നതിനോട് പാര്‍ട്ടി യോജിക്കുന്നില്ല. പ്രത്യേക സാഹചര്യങ്ങളില്‍ അങ്ങനെയുള്ള മത്സരങ്ങളും വേണ്ടിവരുമെന്നും എം എ ബേബി വ്യക്തമാക്കി.

 

 

 

NDR News
28 Feb 2026 05:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents