നെല്യാടി കണ്ടി കുമാരൻ നാലാം ചരമവാർഷികമാചരിച്ചു
യോഗം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായിരുന്ന നെല്ല്യാടി കണ്ടി കുമാരന്റെ നാലാം ചരമവാർഷീകദിനം ആചരിച്ചു. രാവിലെ ശവകൂടി രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി.
അനുസ്മരണ യോഗം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കല്ലോട് മേഖല പ്രസിഡണ്ട് രാജീവൻ പാറാട്ടുപാറ ചടങ്ങിൻ അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് പി.എസ്.സുനിൽകുമാർ , കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാബു തത്തക്കാടൻ, ഡി.സി സി മെമ്പർ വാസു വേങ്ങേരി , കെ.പി വേണു മാസ്റ്റർ, രതി രാജീവ്, എം.കുഞ്ഞിക്കൃഷ്ണൻ അടിയോടി ,സുധി പരാണ്ടി, വാസു മാസ്റ്റർ, കുഞ്ഞിരാമൻ നായർ , ബാലനാരായണൻ , പി.കെ നാരായണൻ നായർ , ദേവി എന്നിവർ സംസാരിച്ചു

