പേരാമ്പ്രയിൽ അടിയന്തിരാവസ്ഥാ രക്തസാക്ഷി പി രാജൻ അനുസ്മരണ പൊതുയോഗം
ഇറാന് മേലുള്ള സാമ്രാജ്യത്വ കടന്നാക്രമണം അവസാനിപ്പിക്കണം
പേരാമ്പ്ര: പശ്ചിമേഷ്യയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു കൊണ്ട് അമേരിക്കയും അതിൻ്റെ ശിങ്കിടി രാജ്യമായ ഇസ്രായേലും നടത്തിയ ബോംബോ ക്രമണത്തെ അപലപിക്കാനും ഈ തെമ്മാടി രാഷ്ട്രങ്ങളെ നിലയ്ക്ക് നിർത്താനും ലോക ജനത ഒന്നിച്ച് അണി നിരക്കണമെന്ന് സി.പി ഐ എം എൽ റെഡ് സ്റ്റാർ പി.ബി മെമ്പർ കബീർ കട്ലാട്ട് അഭ്യർത്ഥിച്ചു. അടിയന്തിരാവസ്ഥാ രക്തസാക്ഷി പി രാജൻഅനുസ്മരണ പൊതുയോഗം പേരാമ്പ്രയിൽഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ സൈനിക മേധാവിത്വം ഉപയോഗിച്ചുകൊണ്ട് ലോകത്തെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളിൽ കടന്നുകയറാനുള്ള ' നീക്കങ്ങളിൽ മോദി സർക്കാർ പിന്തുണയ്ക്കുന്നതിനെ ഇന്ത്യൻ ജനത ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ, വി.എ 'ബാലകൃഷ്ണൻ, വേണുഗോപാലൻ കുനിയിൽ, എ.എം. അഖിൽ കുമാർ കെ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പേരാമ്പ്ര ടൗണിൽ നടന്ന പ്രകടനത്തിന് ശ്രീജിത്ത് ഒഞ്ചിയം, ഇസി. വിജയൻ, സുധാകരൻ , കെ.വി.ഹരിഹരൻ എന്നിവർ നേതൃത്വം നൽകി.

