നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുജയുടെ വീടിന് നേരെ കല്ല്
വാർഡ് സംബന്ധിച്ച യോഗത്തിന് പോയതായിരുന്നു സുജ
നടുവണ്ണൂർ : നടുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ്റ് പി. സുജയുടെ മന്ദങ്കാവിലെ വീടിനുനേരേ കല്ലെറിഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാത്രി സുജയും ഭർത്താവും വീട്ടിലില്ലാത്ത സമയത്ത് ഒരു സംഘമാളുകൾ തൊട്ടടുത്ത പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ കോ മ്പൗണ്ടിൽ നിന്ന് വീടിനു നേരേ കല്ലെറിഞ്ഞുവെന്നാണ് പരാതി.വീട്ടിൽ ഉറങ്ങിക്കിടന്ന മക്കൾ ഞെട്ടിയുണർന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയുടെ ജനൽ കല്ലേറിൽ തകർന്നതു കണ്ടത്. വാർഡ് സംബന്ധിച്ച യോഗത്തിന് പോയതായിരുന്നു സുജ. വാർഡിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരേ പരിസരവാസികൾ നടത്തിയ പ്രതിഷേധസമരത്തിൽ വാർഡംഗമെന്ന നിലയിൽ സുജ മുൻനിരയിലുണ്ടയിരുന്നു. മാലിന്യസംസ്കരണ കേന്ദ്രം ഉയർത്തുന്ന ഭീഷണി മൂലമാണ് തൻ്റെ പിതാവ് ആറു മാസം മുൻപ് ആത്മഹത്യ ചെയ്തതെന്ന് പി. സുജ പറഞ്ഞു.
പേരാമ്പ്ര പലീസിൽ പരാതി നൽകി. മുഖ്യമന്ത്രി, പട്ടികജാതി കമ്മിഷൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതിനൽകുമെന്ന് സുജ പറഞ്ഞു.

