കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയായി;കൊയിലാണ്ടിയിൽ പ്രവീൺകുമാറും നാദാപുരത്ത് അഭിജിത്തും മത്സരിക്കും
പൊന്നാനിയില്‍ കെ പി നൗഷാദ് അലി; പാലക്കാട് രമേഷ് പിഷാരടി,
കൊച്ചി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു. ഇത് സംബന്ധിച്ച നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി ചര്‍ച്ച നാളെ ഡല്‍ഹിയില്‍ നടക്കും. കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി. വട്ടിയൂര്‍ക്കാവ് - കെ മുരളീധരന്‍, കൊട്ടാരക്കര - ആയിഷാപോറ്റി, അടൂര്‍ - രമ്യ ഹരിദാസ്, കുന്നത്തുനാട് - വി പി സജീന്ദ്രന്‍, തൃശ്ശൂര്‍ - ടിവി ചന്ദ്രമോഹന്‍, കൊടുങ്ങല്ലൂര്‍ - ഒ.ജെ ജിനീഷ് കുമാര്‍, മണലൂര്‍ - ടി എന്‍ പ്രതാപന്‍, കോങ്ങാട് - കെ.എ തുളസി, പാലക്കാട് - രമേശ് പിഷാരടി, തവനൂര്‍ /തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോര്‍ത്ത് - കെ ജയന്ത്, എലത്തൂര്‍ - വിദ്യ ബാലകൃഷ്ണന്‍, കൊയിലാണ്ടി -കെ പ്രവീണ്‍കുമാര്‍, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ - കെ നീലകണ്ഠന്‍, തൃത്താല-വി ടി ബൽറാം എന്നിവര്‍ സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചു.
വയനാട്ടില്‍ ഇത്തവണ വലിയ ട്വിസ്റ്റുകള്‍ക്ക് സാധ്യതയില്ല. കല്‍പ്പറ്റയില്‍ സിദ്ദിക്ക് തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍ ആണ് സാധ്യത. ബത്തേരിയില്‍ നാലാം തവണയും ഐ സി ബാലകൃഷ്ണനെ തന്നെ പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് ധാരണ. കോണ്‍ഗ്രസ് എംപിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. എംപിമാര്‍ മത്സരിച്ചാല്‍ അവരുടെ ലോക്‌സഭാ മണ്ഡലം കൈവിട്ടു പോകുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം പ്രവചനാതീതമാണെന്നും നതൃത്വം വിലയിരുത്തുന്നു.

