headerlogo
politics

നാദാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി നടുവണ്ണൂർ സ്വദേശി വേണ്ട;വ്യാപകമായി പോസ്റ്ററുകൾ

സിപിഐ സ്ഥാനാർത്ഥിയായി നടുവണ്ണൂർ സ്വദേശി അഡ്വക്കറ്റ് പി വസന്തമാണ് പരിഗണനയിൽ

 നാദാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി നടുവണ്ണൂർ സ്വദേശി വേണ്ട;വ്യാപകമായി പോസ്റ്ററുകൾ
avatar image

NDR News

09 Mar 2026 05:49 PM

നാദാപുരം: കോഴിക്കോട് നാദാപുരത്ത് നടുവണ്ണൂർ സ്വദേശിയായ പി വസന്തത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും വസന്തത്തിനെതിരെയും പോസ്റ്ററുകള്‍ പതിച്ചു. ആകാശത്ത് നിന്നും നൂലില്‍ കെട്ടിയിറക്കുന്ന വസന്തം ഞങ്ങള്‍ക്ക് വേണ്ടെന്നും മണ്ണിനെ അറിയുന്ന മനുഷ്യന്‍ മതിയെന്നുമാണ് പോസ്റ്ററിലുള്ളത്.     

   നടുവണ്ണൂരിലെ മുതിർന്ന സിപിഐ നേതാവിന്റെ മകളായിരുന്ന അഡ്വക്കേറ്റ്  പി വസന്തം നാദാപുരത്തിന്റെ മരുമകളാണ്. സംസ്ഥാന സെക്രട്ടറിയുടെ ആത്മ ബന്ധുവല്ല, നാദാപുരത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നവരെയാണ് ആവശ്യം എന്നും പോസ്റ്ററിലുണ്ട്. മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കാന്‍ വസന്തത്തെ ഉപേക്ഷിക്കണമെന്നും പോസ്റ്ററിലുണ്ട്.

 

 

NDR News
09 Mar 2026 05:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents