അരിക്കുളം ഏക്കാട്ടൂരിൽ മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമ്മദ് മൗലവി പതാക ഉയർത്തി
അരിക്കുളം: ആത്മാഭിമാനത്തിന്റെ 78 വർഷങ്ങൾ 1948 മാർച്ച് 10 മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് ഏക്കാട്ടൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമ്മദ് മൗലവി പതാക ഉയർത്തി. ചടങ്ങിൽ ശാഖാ പ്രസിഡൻ്റ് അബ്ദു റഊഫ് ഹാജി അദ്ധ്യക്ഷനായി.
പഞ്ചായത്ത് സെക്രട്ടറി അബ്ദുസ്സലാം കെ.എം., അഷറഫ് പി., ലോകത്തിലേക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റാഷിദ് കെ., വനിതാ ലീഗ് ശാഖാ പ്രസിഡൻ്റ് സെക്രട്ടറി നജ്മ കെ.എം., താഹിറ കെ.എം., അമ്മദ് എം., റംസാദ് എൻ., ആലി രാരോത്ത് എന്നിവർ സംസാരിച്ചു.

