പേരാമ്പ്രയിൽ സി എച്ച് ഇബ്രാഹിംകുട്ടിക്ക് സീറ്റില്ല; ബാലുശ്ശേരിയിൽ അഡ്വ സ്മിജി?
പേരാമ്പ്രയില്‍ ടിടി ഇസ്മായിലോ, അസീസ് മാസ്റ്റര്‍ക്കോ സാധ്യത
മലപ്പുറം: മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തില്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ലീഗ് തന്നെ മത്സരിക്കും. തിരുവമ്പാടി നല്‍കി പട്ടാമ്പി കോണ്‍ഗ്രസുമായി വച്ച് മാറിയേക്കും. അതേസമയം തന്നെ കോങ്ങാട് സീറ്റ് കോണ്‍ഗ്രസിന് നല്‍കി ബാലുശ്ശേരി ഏറ്റെടുത്തേക്കും. അങ്ങനെയെങ്കിൽ ബാലുശേരിയില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിജി മത്സരിക്കും. പേരാമ്പ്രയില്‍ ടിടി ഇസ്മായിലിനോ, അസീസ് മാസ്റ്റര്‍ക്കോ ആണ് സാധ്യത. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എച്ച് ഇബ്രാഹിംകുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഇവരിൽ ഒരാളാണ് അന്തിമമായി സ്ഥാനാർത്ഥി പട്ടികയിൽ വരിക. കോഴിക്കോട് സൗത്തില്‍ എംകെ മുനീര്‍ ഇല്ലെങ്കില്‍ പികെ ഫിറോസ് മത്സരിച്ചേക്കും., കുറ്റ്യാടി - പാറക്കല്‍ അബ്ദുള്ള തന്നെ ഇത്തവണയും സ്ഥാനാർത്ഥിയാവും. പുനലൂര്‍ നല്‍കി ചടയമംഗലത്തും ലീഗ് മത്സരിക്കാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മഞ്ചേശ്വരം - എകെഎം അഷ്റഫ് ഏറനാട് - പികെ ബഷീര്‍, മഞ്ചേരി - അഡ്വ. റഹ്‌മത്തുള്ള, മങ്കട - മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണ - നജീബ് കാന്തപുരം, കോട്ടക്കല്‍ - ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍ - കുറുക്കോളി മൊയ്തീൻ, മണ്ണാര്‍ക്കാട് - എന്‍ ഷംസുമദ്ദീന്‍, കളമശേരി - വിഇ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മത്സരിക്കും.
അതേസമയം പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ മത്സരിക്കും. പിഎംഎ സലാമിനെയും, അന്‍വര്‍ നഹയെയും തിരൂരങ്ങാടിയിലും മലപ്പുറത്ത് മുജീബ് കാടേരിയെയും, സുഹ്‌റ മമ്പാടിനെയുമാണ് പരിഗണിക്കുന്നത്. താനൂരില്‍ പികെ നവാസിനെ പരിഗണിക്കുമ്പോള്‍ വള്ളിക്കുന്നില്‍ പിഎം സാദിഖലിയോ, ഫൈസല്‍ ബാബുവോ സ്ഥാനാര്‍ത്ഥിയാകും. കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിമിനെ കൂടാതെ പിഎംഎ സമീറിനെയും പരിഗണിക്കുന്നു.ഗുരുവായൂരില്‍ സിഎച്ച് റഷീദെനയും ടിപി അഷ്റഫലിനെയും പരിഗണിക്കും. അതേസമയം പട്ടാമ്പി സീറ്റ് ലീഗിന് ലഭിച്ചാല്‍ എം.എ സമദ് അല്ലെങ്കില്‍ ഷിബു മീരാന്‍ സ്ഥാനാര്‍ത്ഥിയാകും. കാസര്‍കോട് കെ എം ഷാജിക്കാണ് സാധ്യത. അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പില്‍ ജയന്തി രാജന്‍, ചടയമംഗലത്ത് സുല്‍ഫീക്കര്‍ എന്നിവര്‍ മത്സരിച്ചേക്കും.

