വീണാ ജോര്‍ജിനെ ആക്രമിച്ചെന്നത് കള്ളക്കേസാണെന്ന് വ്യക്തമായി: സണ്ണി ജോസഫ്
വീണാ ജോർജ് പരസ്യമായി ജനങ്ങളോട് മാപ്പ് പറയണം
ന്യൂഡല്‍ഹി: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്നത് കള്ളക്കേസാണെന്ന് വ്യക്തമായതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മന്ത്രിയുടെ മൊഴിയില്‍ ആയുധമെന്താണെന്ന് പരാമര്‍ശിക്കുന്നില്ല,
മന്ത്രിയെ പരിശോധിച്ച ഡോക്ടറെ സമീപിച്ച് പരിക്കെന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും തീര്‍ത്തും കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയാക്കപ്പെട്ട അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ പ്രതികരണം.

