കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല'; വൈകാരികമായി കെ സുധാകരൻ
ഡൽഹിയിലെത്തിയ സുധാകരൻ കടുത്ത അതൃപ്തിയോടെ മടങ്ങിയതിന് പിന്നാലെയാണ്
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരവെ കണ്ണൂരിനെ കുറിച്ച് വൈകാരിക കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. കണ്ണൂർ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ് എന്നും തന്റെ മേൽവിലാസവുമാന്നെും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് വേണ്ടി ഡൽഹിയിലെത്തിയ സുധാകരൻ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് കുറിപ്പ്.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലെത്തിയ സുധാകരന്‍ മടങ്ങി. താൻ അറിയാത്ത കണ്ണൂരില്ല, തന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ തനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നും കുറിപ്പിൽ പറയുന്നു.

