കേരളത്തിൽ ഏപ്രിൽ 9ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മെയ് നാലിന്
മാർച്ച് 23 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കേരളത്തിൽ ഏപ്രിൽ 9നാണ് തെരഞ്ഞെടുപ്പ് മെയ് നാലിന് വോട്ടെണ്ണും ഇന്ന് വൈകിട്ട് 4 മണിക്ക് നടന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനത്തിലാണ് ഇലക്ഷൻ തീയതി പ്രഖ്യാപിച്ചത്. കേരളത്തിൽ ഒറ്റ ഘട്ടമായാണ് ഇലക്ഷൻ നടക്കുക. മാർച്ച് 23 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന മാർച്ച് 24ന് നടത്തും. മാർച്ച് 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഇന്നുമുതൽ 24 ദിവസം തെരഞ്ഞെടുപ്പിന് ലഭിക്കും.
മാർച്ച് 16ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. അസമിൽ ഒറ്റ ഘട്ടമായി ഏപ്രിൽ 9നാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ 2.7 ഒന്നുകൂടി വോട്ടർമാരാണ് ഇത്തവണ ഉള്ളത്.

