പേരാമ്പ്രയിൽ എൽഡിഎഫ് പടയൊരുക്കം: ആവേശമുയർത്തി ടി.പി. രാമകൃഷ്ണൻ്റെ റോഡ് ഷോ
നൊച്ചാട് നോർത്ത് മേഖല യിൽ എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനം നടത്തി
പേരാമ്പ്ര: പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥിടി പി രാമകൃഷ്ണന് ആവേശോജ്വല വരവേൽപ്പ്. പേരാമ്പ്രയുടെ വികസന നായകൻ ടി പി രാമകൃഷ്ണനാണ് സ്ഥാനാർത്ഥിയെന്നറിഞ്ഞതോടെ ആവേശഭരിതരായ ജനം ടിപിയെ ആനയിച്ച് പേരാമ്പ്രയിൽ പ്രകടനം നടത്തി. റസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ വൻജനാവലി പങ്കെടുത്തു. ബസ് സ്റ്റാൻഡ്പരിസരത്ത് സമാപിച്ചു. ടി പി രാമകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പേരാമ്പ്രയിൽ തുടക്കമായി. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന് മിനുറ്റുകൾക്കകം തന്നെ പ്രധാന കേന്ദ്രങ്ങളിൽ പ്രചാരണ ബോർഡുകൾ ഉയർന്നു. മണ്ഡലത്തിലുടനീളം പോസ്റ്റർ പ്രചാരണവും ആരംഭിച്ചു.
പേരാമ്പ്രയിൽ നടന്ന റോഡ് ഷോയ്ക്ക് ടി പി കുഞ്ഞനന്തൻ , വി. കെ പ്രമോദ് , എൻ പി ബാബു, സഫ മജീദ്, രാജു, ഒ.എം രാധാകൃഷ്ണൻ സി കെ അശോകൻ, കെ പി രവീന്ദ്രൻ എന്നിവർ നേതൃത്വംനൽകി. മേപ്പയൂരിൽനടന്ന എൽഡിഎഫ് പ്രകടനത്തിന് കെ ടി രാജൻ, പിപി രാധാകൃഷ്ണൻ,കെ രാജീവൻ, കെ കെ ബാലൻ,ഭാസ്കരൻ കൊഴുക്കല്ലൂർ, ഇ കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റ് ടി നിബിത, കെ കുഞ്ഞിരാമൻ, എൻ എം ദാമോദരൻ, വി മോഹനൻ, പി ടി ബാലൻ എന്നിവർ നേതൃത്വംനൽകി. നൊച്ചാട് നോർത്ത് മേഖലയിൽ എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനം നടത്തി. കൈതക്കലിൽ നിന്നാരംഭിച്ച പ്രകടനം ചാലിക്കരയിൽ സമാപിച്ചു. സമാപന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ഡോ. കെ.കെ ഹനീഫ , ഇ ടി സോമൻ, ലത്തീഫ് വെള്ളിലോട്ട്, കെ കെ രാജൻ, വി എം. മനോജ് എന്നിവർ സംസാരിച്ചു.

