കൊയിലാണ്ടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
പതിനൊന്നരയോടു കൂടിയാണ് കെ ദാസൻ പത്രിക സമർപ്പണത്തിന് എത്തിയത്
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിവിൽ സ്റ്റേഷനിൽ വരണാധികാരി തഹൽസിദാർ ടി ബി പ്രകാശ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. പതിനൊന്നരയോടു കൂടിയാണ് കെ ദാസൻ നേതാക്കൾക്കൊപ്പം പത്രിക സമർപ്പണത്തിന് എത്തിയത്.
കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്നും പ്രകടനമായാണ് സിവിൽ സ്റ്റേഷനിലേക്ക് പോയത്. നൂറ് കണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. നേതാക്കളായ കെകെ മുഹമ്മദ്, ടികെ ചന്ദ്രൻ, എൽജി ലിജീഷ്, ഘടക കക്ഷി നേതാക്കളായ പി സത്യേന്ദ്രൻ, എംപി ശിവാനന്ദൻ, കബീർ സലാല എന്നിവർ നേത്വത്വം നൽകി

