കോട്ടൂർ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും റോഡ് ഷോയും
യു.ഡി എഫ് ബാലുശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി വി.ടി സൂരജ് മുഖ്യപ്രഭാഷണം നടത്തി
കൂട്ടാലിട : യു ഡി എഫ് ബാലുശ്ശേരി മണ്ഡലം സ്ഥാനാർത്ഥി വി ടി സൂരജിനെ വിജയിപ്പിക്കുന്നതിന് വേണ്ടി കോട്ടൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനും പ്രകടനവും കൂട്ടാലിടയിൽ നടത്തി . അഹമ്മദ് കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി എഫ് ബാലുശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി വി.ടി സൂരജ് മുഖ്യപ്രഭാഷണം നടത്തി .
കെ രാജീവൻ , സി.രാജൻ മാസ്റ്റർ , കെ പി പ്രകാശൻ , ചന്ദ്രൻ പൂക്കിണാറമ്പത്ത് , എം.കെ അബ്ദുൾ സമദ് , സി.എച്ച് സുരേന്ദ്രൻ , എം പോക്കർ കുട്ടി മാസ്റ്റർ , ചേലേരി മമ്മുക്കുട്ടി , പി മുരളീധരൻ നമ്പൂതിരി , നിസാർ ചേലേരി , സി കുഞ്ഞികൃഷ്ണൻ നായർ, വി പി ഗോവിന്ദൻ കുട്ടി മാസ്റ്റർ ,സി.കെ അഖിൽ , സി.കെ സക്കീർ , ഇ സുജാത ടീച്ചർ , ഉണ്ണി നായർ അച്ചത് വിഹാർ ,കെ സി ബഷീർ , കെ അബ്ദുൾ മജീദ് തുടങ്ങിയവർ സംസാരിച്ചു.

