headerlogo
politics

കനഗോലു നൽകുന്ന ഉപദേശങ്ങൾ കേട്ട് കളവു പറഞ്ഞ് വി ഡി സതീശൻ ജനങ്ങളെ വിഡ്ഢിയാക്കുന്നു: എം എ ബേബി

സതീശൻ അസത്യങ്ങൾ സത്യങ്ങളാക്കി പ്രചരിപ്പിക്കുകയാണ്

 കനഗോലു നൽകുന്ന ഉപദേശങ്ങൾ കേട്ട് കളവു പറഞ്ഞ് വി ഡി സതീശൻ ജനങ്ങളെ വിഡ്ഢിയാക്കുന്നു: എം എ ബേബി
avatar image

NDR News

30 Mar 2026 10:08 PM

നടുവണ്ണൂർ: ജനങ്ങളെ നുണകൾ പറഞ്ഞ് പറ്റിക്കുന്ന ഡൽഹിയിലെ പ്രശാന്ത് കിഷോറിന്റെ പിൻഗാമിയായ കഗോലുവാണ് കേരളത്തിലെ വി ഡി സതീശന്റെ ഉപദേഷ്ടാവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഉപദേശിക്കുന്ന അസത്യങ്ങൾ സത്യങ്ങൾ ആക്കി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നടുവണ്ണൂർ പഞ്ചായത്ത് എൽഡിഎഫ് സംഘടിപ്പിച്ച കൂറ്റൻ റാലിയോട് അനുബന്ധിച്ച് ചേർന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ഇപ്പോൾ എൽഡിഎഫിനെതിരെ യുഡിഎഫ് ആരോപിക്കുന്ന ഡീൽ ആരോപണം കനകോലുവിന്റെ ഉപദേശമാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രകടനപത്രിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നിർവഹിക്കുക മാത്രമല്ല എൽഡിഎഫ് ചെയ്തത്. വർഗീയ ലഹളകൾ ഇല്ലാത്ത അഭിമാനകരമായ അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കിയത് എൽഡിഎഫ് ആണ് , അദ്ദേഹം പറഞ്ഞു. നടുവണ്ണൂർ ടൗണിൽ ചേർന്ന സമ്മേളനത്തിൽ സുധാകരൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ശശി കോലാത്ത് സ്വാഗതം പറഞ്ഞു. പ്രമുഖ എൽഡിഎഫ് നേതാക്കളായ മുക്കം മുഹമ്മദ്, പി കെ മുകുന്ദൻ, ടി കെ സുമേഷ്, കെ എം കെ ബാലകൃഷ്ണൻ തുടങ്ങിയവരും ബാലുശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് സച്ചിൻ ദേവും പങ്കെടുത്തു. ടൗണിൽ നടന്ന റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

NDR News
30 Mar 2026 10:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents