കർണാടക ട്രാൻസ്പോർട്ട് ബസുകളിൽ വിദ്യാർത്ഥികൾക്ക് ഇനി സൗജന്യ യാത്ര.
പുതുതായി ചുമതലയേറ്റ ഡി കെ ശിവകുമാർ സർക്കാർ എല്ലാവിദ്യാർത്ഥികൾക്കും ട്രാൻസ്പോർട്ട് ബസുകളിൽ യാത്രാ സൗജന്യം അനുവദിച്ചു.
. കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാര്‍ഥിനികള്‍ക്ക് നിലവില്‍ ബസുകളില്‍ പണം നല്‍കേണ്ടിയിരുന്നില്ല. ഇതിനൊപ്പം ആണ്‍കുട്ടികള്‍ക്ക് കൂടി യാത്ര സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.പത്തു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം.

