headerlogo
politics

കെ.എൻ ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവെന്ന് വിശേഷിപ്പിച്ച്, മന്ത്രി . മുരളിധരൻ

നിയമസഭയിൽ സംസാരിക്കുമ്പോൾ മന്ത്രി കെ മുരളീധരൻ പ്രതിപക്ഷത്തുള്ള കെ എൻ ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവെന്ന് അഭിസംബോധന ചെയ്തു.

 കെ.എൻ ബാലഗോപാലിനെ  പ്രതിപക്ഷ ഉപനേതാവെന്ന് വിശേഷിപ്പിച്ച്, മന്ത്രി . മുരളിധരൻ
avatar image

NDR News

07 Jun 2026 09:53 PM

                കെ.എൻ.ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവെന്ന് വിശേഷിപ്പിച്ച് മന്ത്രി കെ.മുരളീധരൻ. നയപ്രഖ്യാപന ചർച്ചയ്ക്കിടെ ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള പരാമർശത്തിന് മറുപടി പറയാൻ തുടങ്ങവേയാണ് മുരളീധരന്റെ മുനവച്ച സംസാരം. പ്രതിപക്ഷ ഉപനേതാവെന്ന് ബാലഗോപാലിനെ സംബോധന ചെയ്തപ്പോൾ ഭരണകക്ഷി അംഗങ്ങൾ ചിരിച്ചു. പ്രതിപക്ഷ നേതാവിന് തൊട്ടടുത്തായി സാധാരണ ഉപനേതാവാണ് ഇരിക്കാറുള്ളതെന്നും ബാലഗോപാൽ സ്ഥിരമായി അവിടെ ഇരിക്കുന്നതിനാലാണ് അഭിസംബോധന ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ഈ പരാമർശത്തെ പ്രതിപക്ഷ നിരയിലുള്ള ആരും എതിർത്തില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സി.പി.ഐ-സി.പി.എം തർക്കം രൂക്ഷമാകുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം.

NDR News
07 Jun 2026 09:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents