മമത ബാനർജിക്കെതിരെ വിമർശനവുമായി ബംഗാൾ മന്ത്രി അഗ്നിമിത്ര പോൾ
മമതബാനർജി ധൃതരാഷ്ട്രരെപ്പോലെയാണന്നും അത് ത്രിണമൂൽ കോൺഗ്രസ്സിനെ നശിപ്പിച്ചെന്നും, വിമർശനവുമായി അഗ്നിമിത്ര പോൾ
മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മന്ത്രി അഗ്നിമിത്ര പോൾ. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം മമത ബാനർജിയുടെ അന്ധമായ കുടുംബരാഷ്ട്രീയമാണെന്ന് അവർ സൂചിപ്പിച്ചു. മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലെയാണ് മമത ബാനർജി പ്രവർത്തിച്ചതെന്ന് അവർ കുറ്റപ്പെടുത്തി. മമത ബാനർജി തന്റെ അനന്തരവൻ അഭിഷേക് ബാനർജിയെ അന്ധമായി പിന്തുണച്ചതാണ് തൃണമൂലിന്റെ പതനത്തിന് വഴിവെച്ചതെന്ന് അഗ്നിമിത്ര പോൾ അഭിപ്രായപ്പെട്ടു.
മമതയുടെ ഭരണത്തിൻ കീഴിൽ ബംഗാൾ നുഴഞ്ഞുകയറ്റക്കാരുടെയും ഭീകരരുടെയും സുരക്ഷിത താവളമായി മാറിയെന്നും അഗ്നിമിത്ര പോൾ പറഞ്ഞു. ബംഗാളിലെ മദ്രസകളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണവും നിരീക്ഷണവും ശക്തമാക്കാൻ പുതിയ ബിജെപി സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിലും അതിനുമുമ്പത്തെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിലും റോഹിങ്ക്യകളെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും വോട്ട് ബാങ്കിനായി പ്രോത്സാഹിപ്പിച്ചുവെന്നും അഗ്നിമിത്ര ആരോപിച്ചു...

