headerlogo
politics

ഉന്നത വിജയി കൾക്കുള്ള അനുമോദനം

എൻ എൻ കക്കാട് എസ് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയി കൾക്കുള്ള അനുമോദന ചടങ്ങ് ബാലുശ്ശേരി എം എൽ എ വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു.

 ഉന്നത വിജയി കൾക്കുള്ള അനുമോദനം
avatar image

Gireesh

11 Jun 2026 09:58 PM

            അവിടനല്ലൂർ : എൻ എൻ കക്കാട് എസ് ജി എച്ച്എസ്എസ് അവിടനല്ലൂരിലെ 2025 26 അധ്യയന വർഷത്തിലെ വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെഅനുമോദിച്ചു.ബാലുശ്ശേരി എംഎൽഎവി ടി സൂരജാണ് അനുമോദന ചടങ്ങ് ഉദ്ഘാടനംചെയ്തത് .ചടങ്ങിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു.LSS USS NMMS SSLC PLUS TWOതുടങ്ങി 2025 26 അധ്യായന വർഷത്തെ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന മയക്കുമരുന്ന് പോലുള്ള വിപത്തിൽ നിന്നും മാറി നടക്കാനും നാടിൻ്റെ പവളർച്ചയ്ക്ക് താങ്ങാകാനും എല്ലാ വിദ്യാർത്ഥികൾകക്കും കഴിയട്ടെ എന്ന് എം.എൽ എ ആശംസിച്ചു

           ചടങ്ങിൽബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരുൺ ,കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ ഷെമീർ ,വാർഡ് മെമ്പർമാരായ സുചേത ടീച്ചർ , ബഷീർ എം ,വിജിന, ആബിദ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജൻ മാസ്റ്റർ, ടി കെ ചന്ദ്രൻ ,ഉണ്ണികൃഷ്ണൻ പൊന്നൂർ ,സ്കൂൾ വികസന സമിതി ചെയർമാൻ സി കെ വിനോദൻ മാസ്റ്റർ ,പ്രിൻസിപ്പാൾ ടി കെ ഗോപി ,ഹെഡ്മിസ്ട്രസ് മിനി കെ കെ ,പിടിഎ പ്രസിഡൻറ് സജീവൻ തുടങ്ങിയവർ സംബന്ധിച്ചു

Gireesh
11 Jun 2026 09:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents