സെൻസസ് 2027 ആദ്യഘട്ട കണക്കെടുപ്പ് ജൂലൈ 1 മുതൽ 30 വരെ
സെൻസസ് പൊതുജനങ്ങൾക്ക് 2026 ജൂൺ 16 മുതൽ 30 വരെ വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്താം
കേരളത്തിൽ ആദ്യ ഘട്ട കണക്കെടുപ്പ് ജൂലൈ 1 മുതൽ 30 വരെ..
പൊതുജനങ്ങൾക്ക് 2026 ജൂൺ 16 (ചൊവ്വ) മുതൽ ജൂൺ 30 വരെ വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്താം..ചോദ്യങ്ങൾ മലയാളത്തിലും ലഭ്യമായിരിക്കും..
ആദ്യഘട്ടത്തിൽ കുടുംബത്തിന്റെ താമസ സൗകര്യങ്ങളുടെ അവസ്ഥകളെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉണ്ടാകുക.
കുടുംബത്തിലെ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ 2027 ഫെബ്രുവരിയോടെ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് ഉണ്ടാകുക.
സ്വന്തമായി രേഖപ്പെടുത്താനുള്ള *സെല്‍ഫ് എന്യൂമറേഷന്‍* സൗകര്യം 2026 ജൂൺ 30 വരെ ലഭ്യമാകും.
സെന്‍സസ് ഉദ്യോഗസ്ഥര്‍ ജൂലൈ 1 മുതൽ വീടുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാൻ ഇതുവഴി സാധിക്കും. ഏകദേശം 15 - 20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
Self-Enumeration ലിങ്കും ചോദ്യവലികളും ഓൺലൈനായി ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്ന വീഡിയോകളും താഴെ ലിങ്കിൽ ലഭ്യമാണ്..👇🏻* *രെജിസ്ട്രേഷൻ ലിങ്ക്*👇 https://se.census.gov.in/ *വീഡിയോ ട്യൂട്ടോറിയൽ* 👇 https://youtu.be/6t8ePxSxaaI?si=5EUgD0G1uSsm3Zb1&t=129 *രജിസ്റ്റര്‍ ചെയ്യേണ്ട വിധം :*
മുകളിൽ കൊടുത്ത ലിങ്കിൽ ക്സിക്ക് ചെയ്ത ശേഷം വരുന്ന വിൻഡോയിൽ സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുക (ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല). OTP വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം ഫൈനല്‍ സബ്മിറ്റ് നല്‍കുക.
വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ 'H' എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (S.E.ID) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. 2026 ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക. കൂടുതല്‍ വ്യക്തതയ്ക്കായി പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭ്യമാണ്.
സെൽഫ് എന്യൂമറേഷൻ ചോദ്യങ്ങൾ :
1. കെട്ടിട നമ്പർ
2. സെൻസസ് ഹൗസ് നമ്പർ
3. വീടിന്റെ തറ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു
4. വീടിന്റെ ചുവര് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു
5. വീടിന്റെ മേൽക്കൂര നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു
6. സെൻസസ് വീടിന്റെ ഉപയോഗം (താമസം, സ്ഥാപനം തുടങ്ങിയവ)
7. വീടിന്റെ ഇപ്പോഴത്തെ അവസ്ഥ (നല്ലത്, അറ്റകുറ്റപ്പണി ആവശ്യമുള്ളത്, ജീർണ്ണിച്ച അവസ്ഥ)
8. കുടുംബനാഥൻ (ഹൗസ് ഹോൾഡ് നമ്പർ)
9. കുടുംബത്തിൽ സാധാരണയായി താമസിക്കുന്ന ആകെ വ്യക്തികളുടെ എണ്ണം
10. കുടുംബനാഥന്റെ പേര്
11. ലിംഗഭേദം (പുരുഷൻ, സ്ത്രീ, ട്രാൻസ്ജെന്റർ വ്യക്തി)
12. കുടുംബനാഥൻ പട്ടികജാതി/ പട്ടികവർഗം/മറ്റു വിഭാഗങ്ങളിൽ പെട്ടയാളാണോ എന്ന വിവരം
13. താമസിക്കുന്ന വീടിന്റെ ഉടമസ്ഥാവകാശം (വാടകക്ക് പക്ഷേ സ്വന്തമായി വീടുണ്ട്, വാടകക്ക്, മറ്റുള്ളവ)
14. കുടുംബത്തിന്റെ കൈവശമുള്ള ആകെ കിടപ്പുമുറികളുടെ എണ്ണം
15. കുടുംബത്തിൽ താമസിക്കുന്ന വിവാഹിതരായ ദമ്പതികളുടെ എണ്ണം
16. കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ്
17. കുടിവെള്ള സ്രോതസിന്റെ ലഭ്യത (വീടിനുള്ളിൽ, പരിസരത്ത്, അതോ ദൂരെയോ)
18. വെളിച്ചത്തിനായുള്ള പ്രധാന സ്രോതസ്സ് (വൈദ്യുതി, മണ്ണെണ്ണ തുടങ്ങിയവ)
19. ശുചിമുറി സൗകര്യം ഉണ്ടോ?
20. ഉപയോഗിക്കുന്ന ശുചിമുറി ഏത് തരത്തിലുള്ളത്
21. മലിനജലം ഒഴുകി പോകുന്നതിനുള്ള കുഴൽ ബന്ധിപ്പിച്ചിട്ടുള്ളത് (മൂടിയ ഡ്രൈനേജ്, തുറന്ന ഡ്രെയിനേജ്, ഡ്രൈനേജില്ല)
22. വീട്ടിൽ കുളിക്കാനുള്ള സൗകര്യത്തിന്റെ ലഭ്യത (കുളിമുറി, മേൽക്കൂര ഇല്ലാത്ത മറപ്പുര, കുളിമുറിയില്ല)
23. അടുക്കളയുടെയും എൽപിജി /പിഎൻജി (പാചകവാതക) ലഭ്യത
24. പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം (വിറക്, വിളകളുടെ അവശിഷ്ടം, ചാണകവറളി, കൽക്കരി/ലിഗ്നൈറ്റ് /കരിക്കട്ട, മണ്ണെണ്ണ, എൽപിജി/ പിഎൻജി, വൈദ്യുതി, ബയോഗ്യാസ്, സൗരോർജ്ജം, മറ്റുള്ളവ)
25. റേഡിയോ / ട്രാൻസിസ്റ്റർ ഉണ്ടോ? ( പരമ്പരാഗത റേഡിയോ സെറ്റ്, മൊബൈൽ, സ്മാർട്ട്ഫോൺ, മറ്റേതെങ്കിലും ഉപകരണം)
26. ടെലിവിഷൻ ഉണ്ടോ?
27. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണോ?
28. ലാപ്ടോപ്പ് / കമ്പ്യൂട്ടർ ഉണ്ടോ?
29. ടെലിവിഷൻ/ മൊബൈൽ ഫോൺ / സ്മാർട്ട് ഫോൺ ഉണ്ടോ?
30. ബൈസൈക്കിൾ/ സ്കൂട്ടർ/ മോട്ടോർ സൈക്കിൾ/ മോപെഡ് ഉണ്ടോ?
31. കാർ / ജീപ്പ് / വാൻ ഉണ്ടോ?
32. കുടുംബത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏതൊക്കെയാണ്?
33. ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ?

