വി സി മാർ മാപ്പുപറയണം. മുഖ്യമന്ത്രി .
RSS പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസി മാർ മാപ്പുപറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇത് ഗുരുതര വീഴ്ചയാണെന്നും വിസിമാർ കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ലെന്നും സതീശൻ പറഞ്ഞു.

