പ്രീയദർശിനി പദ്ധതിക്ക് 600 കോടി വകയിരുത്തി.
സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസ്സുകളിലുള്ള സൗജന്യ യാത്ര പ്രീയദർശിനി പദ്ധതിക്ക് 600 കോടി
തിരുവനന്തപുരം.മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളിലുള്ള സൗജന്യ യാത്ര പദ്ധതി 'പ്രിയദര്‍ശിനി' ക്കായി 600 കോടി രൂപ വകയിരുത്തി. ബഡ്ജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ ഈ പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആശാ പ്രവര്‍ത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബഡ്ജറ്റില്‍ അനുവദിച്ചു. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഈ വകയിരുത്തലുകൾ.

