കേരഫെഡ്, ബെവ്കോ എന്നിവടെങ്ങളിലെ അനധികൃത നിയമനം നിർത്തണം
മന്ദക്കാവ് കേരഫെഡ് ബെവ്കോ എന്നിവടെങ്ങളിലെ അനധികൃത നിയമനങ്ങൾ തടയാൻ സർക്കാർ ഇടപെടണമെന്ന് ഐ എൻ ടി യു സി
നടുവണ്ണൂർ: മന്ദങ്കാവ് കേരഫെഡ്, ബെവ്കൊ എന്നിവിടങ്ങളിലെ അനധികൃത നിയമനങ്ങളും ക്ഷേമനിധി ബോർഡുകളുടെ പക്ഷപാതപരമായ സമീപനങ്ങളും നിർത്തലാക്കാൻ സർക്കാർ കൃത്യമായ നടപടികളുമായ് മുന്നോട്ട് പോവണമെന്ന് ഐ എൻ ടി യു സിനടുവണ്ണൂർ മണ്ഡലം കമ്മറ്റി പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് എൻ കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സക്കീർ കുന്ദമംഗലം, പഞ്ചായത്ത് ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കൃഷ്ണദാസ് ചീടത്തിൽ, കോൺഗ്രസ് മണ്ഡലം സെകട്ടറി സത്യൻ കുളിയാപ്പൊയിൽഷിബു കരുവണ്ണൂർ, സജി മന്ദങ്കാവ്, അജിത്ത് കുമാർ വി.പിഗിരീഷ് ഇടുവാട്ട് തുടങ്ങിയവർ സംസാരിച്ചു. തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും യോഗം ചർച്ച ചെയ്തു.

