headerlogo
politics

തിരുവനന്തപുരം കോർപറേഷനിലെ അവിശ്വാസ പ്രമേയത്തെ എൽ ഡി എഫ് പിന്തുണക്കില്ല.

യു ഡി എഫ് കോർപറേഷൻ ഭരണ സമിതിക്കെതിരെ കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്ന് സി പി എം ജില്ല സെക്രട്ടറി വി ജോയി

 തിരുവനന്തപുരം കോർപറേഷനിലെ അവിശ്വാസ പ്രമേയത്തെ എൽ ഡി എഫ് പിന്തുണക്കില്ല.
avatar image

NDR news

28 Jun 2026 03:35 PM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. പാർട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ല. യുഡിഎഫ് നേതൃത്വം തങ്ങളോട് ആലോചിക്കാതയാണ് അവിശ്വാസം കൊണ്ടുവരുന്നതെന്ന് വി ജോയി പറഞ്ഞു.

     കോർപറേഷനിലെ ഭരണസ്തംഭനത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. ചരിത്രത്തിലെ മോശം ഭരണസമിതിയാണ് ഇപ്പോഴുള്ളത്. കാപ്പ കേസിലെ പ്രതി കൗൺസിലർ ആയി തുടരുകയാണ്. ഭരണ സമിതിക്കെതിരെ എൽഡിഎഫ് നിരന്തര സമരത്തിലാണ്. യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കണോ എന്നത് നയപരമായ തീരുമാനമാണ്. അത്തരമൊരു തീരുമാനം ഇപ്പോൾ എടുത്തിട്ടില്ല, വി. ജോയ് പറഞ്ഞു.

 

NDR news
28 Jun 2026 03:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents