ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ പിന്തുണച്ച് മന്ത്രി പി കെ ബഷീർ.
ഊരാളുങ്കൽ ലേബർ സൊസൈറ്റി ഗുണനിലവാരം ഉറപ്പാക്കിയാണ് പ്രവർത്തികൾ ചെയ്യുന്നതെന്ന് മന്ത്രി പി കെ ബഷീർ.
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പിന്തുണച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. ഊരാളുങ്കല്‍ സൊസൈറ്റി ചെയ്യുന്നത് ഗുണ നിലവാരം ഉറപ്പാക്കിയുള്ള പ്രവര്‍ത്തികള്‍ ആണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിലവാരം ഉള്ളതുകൊണ്ടാണ് ഊരാളുങ്കലിന് വീണ്ടും പൊതുമരാമത്ത് ജോലികൾ ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഊരാളുങ്കലിന് നടപടികള്‍ പാലിക്കാതെ പ്രവൃത്തി അനുവദിക്കുകയില്ല. ഊരാളുങ്കല്‍ സൊസൈറ്റി ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ട്. ഏതെങ്കിലും പ്രവര്‍ത്തിയില്‍ ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട് പദ്ധതികള്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പി കെ ബഷീര്‍ പറഞ്ഞു

